2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

നാളെ ഗൂഗിളില്‍ അന്‍വിതയുടെ ഡൂഡില്‍

തന്‍ഫി കാദര്‍

 

 

ഗൂഗിള്‍ ഇന്ത്യടെ ഹോം പേജില്‍ നാളെ പൂനയിലെ പതിനൊന്നുകാരി അന്‍വിത വരച്ച ഡൂഡില്‍. ശിശുദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ഗൂഗിള്‍ നടത്തിയ ഡൂഡില്‍ രചനാ മത്സരത്തില്‍ നിന്നാണ് അന്‍വിത തെരഞ്ഞെടുക്കപ്പെട്ടത്. പൂനെ ബലേവാദിയിലുള്ള വിബ്ജിയോര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് 11 വയസുകാരിയായ അന്‍വിത പ്രശാന്ത് തെലാങ്.

തങ്ങളുടെ ഹോം സ്‌ക്രീനിലെ ഗൂഗിള്‍ എന്ന് എഴുതിയ ബ്രാന്റ് നാമത്തിന് വിശേഷ ദിവസങ്ങളില്‍ ഗൂഗിള്‍ വരുത്തുന്ന മാറ്റമാണ് ഗൂഗിള്‍ ഡൂഡില്‍. ഇത് എട്ടാം തവണയാണ് മികച്ച ഡൂഡിലുകള്‍ വരയ്ക്കുവാന്‍ രാജ്യത്തെ കുട്ടികള്‍ക്ക് ഗൂഗിള്‍ അവസരം നല്‍കിയത്.

ഗൂഗിളിന്റെ ഈ വര്‍ഷത്തെ തീമായ ‘എനിക്ക് ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാനുള്ള അവസരം ലഭിക്കുമെങ്കില്‍, അത് ഇതായിരിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അന്‍വിത ‘ഓരോ നിമഷവും ആസ്വദിക്കു’ (എന്‍ജോയ് എവരി മൊമന്റ്‌റ്്) എന്ന ചിത്രം വരച്ചത്.

ലോകം വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നാണ് അന്‍വിതയുടെ അഭിപ്രായം. അതുകൊണ്ടാണത്രെ ജീവിതത്തിലെ ചെറുതും വലുതുമായ നല്ല നിമിഷങ്ങളൊന്നും ആര്‍ക്കും ആസ്വദിക്കാനാകാത്തതും.

തന്‍വിതയുടെ ഡൂഡ്ല്‍

തന്‍വിതയുടെ ഡൂഡ്ല്‍

ഇതേപ്പറ്റി തന്നെയാണ് തന്റെ ഡൂഡിലിലൂടെ അന്‍വിത പറഞ്ഞിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ തലവന്‍ ഡെന്നീസ് ഹാങ്ങും പോഗോ ചാനലിലെ മാഡ് പ്രോഗ്രാം അവതാരകന്‍ റോബും അടങ്ങുന്ന വിദഗ്ധ സംഘമായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

മൂന്ന് ഗ്രൂപുകളിലായി നടന്ന മത്സരത്തില്‍ അന്‍വിതയെ കൂടാതെ വിശാഖപട്ടണത്തെ ബി ശിരിഷ, റാഞ്ചിയിലെ ആകാഷ് ദീപ് എന്നിവരും ഒന്നാ സ്ഥാനം നേടി ഇതില്‍ നിന്നാണ് അന്‍വിതയുടെ ഡൂഡില്‍ ഗൂഗിളിന്റെ ശിശുദിന സ്‌പെഷ്യല്‍ ഡൂഡിലായി തെരഞ്ഞെടുത്തത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.