2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നാളത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കണം: യു.ഡി.എഫ്, എല്‍.ഡി.എഫ്

തൊടുപഴ :പെട്രോള്‍,ഡിസല്‍ വിലവര്‍ധവനവിനെതിരെ നാളെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് ജില്ലാ കമ്മറ്റികള്‍ അഭ്യര്‍ത്ഥിച്ചു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഉത്സവങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമാധാനപൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ അഭ്യര്‍ത്ഥിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെയുള്ള തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ വമ്പിച്ച വിജയമാക്കാന്‍ ഇടതുമുന്നണി ജില്ലാ കമ്മിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ കസ്റ്റംസ് തീരുവയും മറ്റും വര്‍ദ്ധിപ്പിച്ചുകൊണ്ടും കുത്തക കമ്പനികളെ സഹായിച്ചുകൊണ്ടും പെട്രോളിന്റെയും ഡീസലിന്റെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോടി കണക്കിന് രൂപയാണ് ദിവസം പ്രതി ഇന്ത്യന്‍ ജനതയില്‍ നിന്നും പിടിച്ചുപറിച്ചെടുക്കുന്നത്.
ഈ വില വര്‍ദ്ധനവ് ഇന്ത്യയിലെ സമസ്ത വിഭാഗം ജനങ്ങളെയും ബാധിക്കുന്നുവെന്ന് മാത്രമല്ല, രാജ്യത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുത്തി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി മേുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ത്ഥിച്ചു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.