2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നാല് കേരള താരങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

 

തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാരെ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കി. രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്കെതിരേ എടുത്ത നടപടിയാണ് റദ്ദാക്കിയത്.
എന്നാല്‍, മൂന്നു മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെ.സി.എക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെ.സി.എ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അപ്പീല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ അറിയിച്ചു. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരേ എടുത്ത നടപടി തുടരും. കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ നടത്തിയ ഗ്രൂപ്പുകളിയുടെ പേരിലാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.