2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നാലു വയസുകാരി ഓട്ടോയിടിച്ച് മരിച്ചു

പുത്തനത്താണി: മാതാവിനൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യവേ മറ്റൊരു ഓട്ടോയിടിച്ച് നാലു വയസുകാരി മരിച്ചു. കാടാമ്പുഴ ത്വവാഫ്പാറ പല്ലികണ്ടം സ്വദേശി തൊട്ടിയന്‍ കണ്ടത്തില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ മുഫ്‌ലിഹ ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30ഓടെ ആയിരുന്നു അപകടം. കാടാമ്പുഴ ജാറത്തിങ്കലിലെ ഉമ്മയുടെ വീട്ടില്‍ നിന്ന് അമ്മാവന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിക്കുകയായിരുന്നു.
മുഫ്‌ലിഹ പത്തായക്കല്ല് കാഞ്ഞീരത്തടം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ തസ്‌കിയ പ്രീസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹ്‌സിന്‍, സല്‍മാന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.