2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

തിരൂര്‍: തമിഴ്‌നാട് നാമക്കല്ലില്‍ നിന്നും ട്രെയിനില്‍ നാലു കിലോ കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ എം.പി സിജാസ് (23), അമ്പാട്ട് പറമ്പില്‍ സി.എസ് ഷാഫി (23) എന്നിവരാണ് തിരൂരില്‍ പിടിയിലായത്.
കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ ആര്‍.പി.എഫും എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ ട്രെയിനില്‍നിന്ന് കുറ്റിപ്പുറത്ത് ഇന്നലെ രണ്ടുകിലോ കഞ്ചാവും പിന്നീട് തിരൂരില്‍ വൈകിട്ട് 5.30ഓടെ എത്തിയപ്പോള്‍ മറ്റൊരു കംപാര്‍ട്ട്‌മെന്റില്‍നിന്ന് രണ്ടു കിലോ കഞ്ചാവും പിടികൂടുകയായിരുന്നു. സിജാസ് കഞ്ചാവുകടത്ത് കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളാണ്. അസിസ്റ്റന്റ് എസ്.ഐ പി. അബ്ദുറഹ്മാന്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ സിറാജ് മോനോന്‍, എ.വി സുഹൈല്‍, വി.എന്‍ രവീന്ദ്രന്‍, എക്‌സൈസ് സി.ഐ ഹരികൃഷ്ണപിള്ള, കുറ്റിപ്പുറം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍, തിരൂര്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എല്‍ ബിനുകുമാര്‍, കുറ്റിപ്പുറം റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ എസ്.ജി സുനില്‍, തിരൂര്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍,പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തിരൂര്‍ ആര്‍.പി.എഫാണ് പ്രതികളെ എക്‌സൈസിന് കൈമാറിയത്. പ്രതികളെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.