2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാലു കാലുമായി ജനിച്ച കുട്ടിയുടെ കാലുകള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

ലോസ് ആഞ്ചലസ്: നാലുകാലും രണ്ടു നട്ടെല്ലുമായി ജനിച്ച കുഞ്ഞിന്റെ കാലുകള്‍ ചിക്കാഗോയില്‍ നടന്ന അപൂര്‍വ ശാസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. അപൂര്‍വതകളുമായി ജനിച്ച പത്തു മാസം പ്രായമുള്ള ഐവറികോസ്റ്റ് പെണ്‍കുട്ടി ഡൊമിനിക്കയുടെ കാലുകളാണ് അഞ്ചു ഡോക്ടര്‍മാരുടെ ആറു മണിക്കൂര്‍ നേരത്തെ അപൂര്‍വ ശാസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയത്. കഴിഞ്ഞ എട്ടിനാണ് പാര്‍ക്ക് റിഡ്ജിലെ അഡ്വോക്കറ്റ് ചില്‍ഡ്രന്‍സ് ആശുപത്രി അപൂര്‍വ ചികിത്സക്ക് വേദിയായത്.

ഡൊമിനിക്കയുടേത് അപൂര്‍വമായ നാഡി രോഗമായിരുന്നുവെന്നും ചികിത്സക്കായി ദത്തെടുത്ത ചിക്കാഗോയിലെ കുടുംബത്തോടെപ്പം സുഖമായിരിക്കുന്ന ഡൊമിനിക്ക വൈകാതെ തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുമെന്നും ചികിത്സാ സംഘത്തിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഡൊമിനിക്കയുടെ കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. ഡൊമിനിക്കയുടെ ചികിത്സയ്ക്ക് ശേഷം ഒരുപാട് ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചുനല്‍കിയെന്നും കുടുംബം വലിയ സന്തോഷത്തിലാണെന്നും ഡോക്ടര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.