2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനെ ആദരിച്ചു

ദമാം: 2018 ലെ ‘നാരീശക്തി’പുരസ്‌ക്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിച്ചു. നവയുഗം സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, സാഹിത്യ, ജീവകാരുണ്യമേഖലയില്‍ ഉള്ള പ്രമുഖരുടെയും, പ്രവാസികുടുംബങ്ങളുടെയും നിറസാന്നിധ്യം ശ്രദ്ധേയമായി.
നവയുഗം ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ഉത്ഘാടനം ചെയ്തു. വനിതാവേദി ജോയിന്റ് സെക്രെട്ടറി മീനു അരുണ്‍ മഞ്ജുവിന്റെ ജീവചരിത്രം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു.
എം.എ.വാഹിദ് കാര്യറ, ഷിബുകുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍,ബിജു വര്‍ക്കി, അനീഷ കലാം, ഇ.എസ്.റഹീം, വിനീഷ്, പ്രഭാകരന്‍, സിയാദ്, ഗോപകുമാര്‍, മിനി ഷാജി, ജിന്‍ഷാ ഹരിദാസ്, നഹാസ്, ഷീബ സാജന്‍, നിസാം കൊല്ലം, ബിനുകുഞ്ഞു എന്നിവര്‍ മഞ്ജു മണിക്കുട്ടനെ ആദരിച്ചു.
എം.എ.വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയല്‍ (നവയുഗം ദമാം), സഹീര്‍ മിര്‍സ ബൈഗ് (ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ കമ്മിറ്റി കണ്‍വീനര്‍), പവനന്‍, നൗഷാദ് (നവോദയ), നജീബ് (ഒ.ഐ.സി.സി), മനോജ്, ടി.എം.റഷീദ് (നവയുഗം ജുബൈല്‍), ഹനീഫ അറബി (ഐ.എം.സി.സി), ഷബീര്‍ ചാത്തമംഗലം (പ്രവാസി സാംസ്‌ക്കാരികവേദി), പി.ടി.അലവി (മീഡിയ ഫോറം), ഷാജി വയനാട് (ജീവകാരുണ്യപ്രവര്‍ത്തകന്‍), ഷിബു (വടകര എന്‍.ആര്‍.ഐ ഫോറം), അസ്‌ലം ഫറൂക്ക് (അറേബ്യന്‍ സോഷ്യല്‍ ഫോറം), അബ്ദുള്‍ സത്താര്‍ (തമിഴ്‌നാട് അസ്സോസ്സിയേഷന്‍), സഹീര്‍ ബാബു (ഫോക്കസ്) എന്നിവര്‍ സംസാരിച്ചു.
മഞ്ജു മണിക്കുട്ടന്‍ മറുപടി പ്രസംഗം നടത്തി. രക്ഷാധികാരി ഷാജി മതിലകം സ്വാഗതവും, കുടുംബവേദി സെക്രെട്ടറി സുമി ശ്രീലാല്‍ നന്ദിയും പ്രകാശിപ്പിച്ചു. താലപ്പൊലിയും, നിറവാദ്യവും, വിവിധ ഗാന, നൃത്ത പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.