2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നാനോ ഇന്ത്യ ദേശീയ കോണ്‍ഫറന്‍സിന് തുടക്കം

അതിരമ്പുഴ : സവിശേഷമായ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തണമെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ പ്രൊഫ. സി.എന്‍.ആര്‍. റാവു പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ‘നാനോ ഇന്ത്യ 2019’ ദേശീയ കോണ്‍ഫറന്‍സ് എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ നാനോമിഷനില്‍ ഊര്‍ജ്ജം, ക്വാണ്ടം മെറ്റീരിയല്‍സ്, കൃഷി മേഖലകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സവിശേഷമായ ഗവേഷണങ്ങള്‍ നടക്കണം. ഇത് ഇന്ത്യയുടെ ശാസ്ത്രവളര്‍ച്ചയ്ക്കും പ്രശസ്തിക്കും സഹായകമാകും. ഗവേഷണത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കണം. നാനോപാര്‍ട്ടിക്കിളുകള്‍ കൊണ്ടുള്ള ബ്രസ്റ്റ് കാന്‍സര്‍ ചികിത്സ, കാന്‍സര്‍ കോശങ്ങളെ കണ്ടെത്തുന്ന നാനോനോസ്, തലച്ചോറിലെ കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ചികിത്സ എന്നിങ്ങനെ സവിശേഷമാര്‍ന്ന ഗവേഷണവും കണ്ടുപിടുത്തങ്ങളും നാനോസയന്‍സില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്‌സിലെ നൊബേല്‍ സമ്മാന ജേതാവുകൂടിയായ സി.വി. രാമനുമായുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
പ്രൊഫ.അജയ് കെ.സൂദ് അധ്യക്ഷത വഹിച്ചു. മിലന്ദ് കുല്‍ക്കര്‍ണി നാനോ മിഷനെക്കുറിച്ച് വിശദീകരിച്ചു. സര്‍വകലാശാലയുടെ ഉപഹാരം വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പ്രൊഫ. സി.എന്‍.ആര്‍. റാവുവിന് നല്‍കി. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ ദേശീയ ഗവേഷക പുരസ്‌കാരം പ്രൊഫ. ഒ.എന്‍. ശ്രീവാസ്തവയ്ക്കും യുവ ഗവേഷക പുരസ്‌കാരം ഡോ. മുരളി ബനാവത് എന്നിവര്‍ക്ക് സമ്മാനിച്ചു. ഐ.ഐ.യു.സി.എന്‍.എന്‍. ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News