2017 November 18 Saturday
ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കിയാല്‍ ലോകം മുഴുവന്‍ വൃത്തിയാകും
ഗെഥേ

നാദിര്‍ഷ 25,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷക്കെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് നാദിര്‍ഷ 25,000 രൂപ നല്‍കിയെന്നാണ് സുനി പൊലിസിന് മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നാദിര്‍ഷ നല്‍കിയത്. തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് പണം കൈപ്പറ്റിയത്. പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ പരിശോധനയില്‍ പൊലിസ് സ്ഥിരീകരിച്ചു.
അതേസമയം ദിലീപിന്റെ നിര്‍ദേശപ്രകാരം സുനിക്ക് താന്‍ പണം നല്‍കിയെന്ന് പറയാന്‍ പൊലിസ് തന്നെ നിര്‍ബന്ധിച്ചെന്ന് നാദിര്‍ഷ ആരോപിച്ചു.
നാദിര്‍ഷ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് പരിഗണിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുക. ജയിലിലായി രണ്ടുമാസം പിന്നിടുമ്പോഴാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യഹരജി തള്ളിയിരുന്നു. ഒക്ടോബര്‍ 16ന് ദിലീപ് അറസ്റ്റിലായി 90 ദിവസം തികയാനിരിക്കെ അതിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ ജാമ്യഹരജി നല്‍കാന്‍ ദിലീപിന് ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹരജി കൂടി തള്ളിയാല്‍ വിചാരണത്തടവുകാരനായി ദിലീപ് ജയിലില്‍ തുടരേണ്ടിവരും. മുന്‍പ് നല്‍കിയ രണ്ടു ജാമ്യഹരജികളും തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഇത്തവണയും ജാമ്യഹരജി പരിഗണിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.