2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാഥനില്ലാ കളരിയായി ഷേഡിക്കാവിലെ പഞ്ചായത്ത് മൈതാനം

കുമ്പള: സംരക്ഷണമില്ലാത്തതിനാല്‍ ഷേഡിക്കാവിലെ പഞ്ചായത്ത് മൈതാനം നാശം നേരിടുന്നു. അടുത്ത കാലത്ത് മൈതാനം മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്ത് മൂന്നു ലക്ഷം രൂപ ചെലവഴിച്ചിരുന്നുവെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
മതില്‍ നിര്‍മാണത്തിനിടെ മൈതാനത്തിന്റെ പരിസരങ്ങളില്‍ നിന്നു മുറിച്ചിട്ട മരങ്ങളും എടുത്തു മാറ്റിയ കല്ലുകളും ഇപ്പോഴും മൈതാനത്തിനകത്തു നീക്കം ചെയ്യാതെ കിടക്കുകയാണ്. ഇതു കാരണം മൈതാനിയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കളിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇതിനിടെ മൈതാനത്തിന്റെ ഒരു ഭാഗം കുമ്പളയിലെ ഡ്രൈവിങ് സ്‌കൂളുകള്‍ കൈയടക്കിയിട്ടുണ്ട്. രാവിലെ ഡ്രൈവിങ്  പരിശീലനത്തിനായി വാഹനങ്ങളുമായി എത്തുന്നവര്‍ വൈകുന്നേരം വരെ മൈതാനിക്കകത്തു പരിശീലനം നടത്തുകയാണ്.
പ്രദേശത്തെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണു ഈ മൈതാനത്തെ പരിശീലനത്തിനു വേണ്ടി ആശ്രയിക്കുന്നത്.  വെട്ടിയിട്ട മരങ്ങളും മറ്റും  മൈതാനിക്കകത്തു നിന്നു മാറ്റി  ഡ്രൈവിങ് പരിശീലനത്തിനു സമയക്രമം നിശ്ചയിക്കുകയും മൈതാനം പൂര്‍ണമായും മതില്‍ കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.