2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നാട്ടുകാര്‍ക്ക് ദുരിതം വിതച്ച് സര്‍ക്കാര്‍ വക മാലിന്യക്കൂമ്പാരം

മണ്ണഞ്ചേരി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മരുന്നുശാലയില്‍ നിന്നുള്ള മാലിന്യം ദേശീയപാതയ്ക്കരുകില്‍ തള്ളുന്നതായി പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോമിയോ മരുന്നുശാലയായ ഹോംകോയിലെ മാലിന്യങ്ങളാണ് റോഡരികില്‍ തള്ളുന്നത്.
മരുന്ന് നിര്‍മാണത്തിനുശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങളാണ് തള്ളുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങളാണ് റോഡരികില്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതിനായി പ്രത്യേക ജീവനക്കാരെ ഹോംകോ നിയമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ആലപ്പുഴ നഗരത്തിന് വടക്ക് ദേശീയപാതയ്ക്കരുകില്‍ പാതിരപ്പള്ളിയിലാണ് ഹോംകോ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന്റെ മുന്നിലെ പാതയോരത്താണ് കമ്പനിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. സമീപത്തെ ജലശ്രോതസുകള്‍ എല്ലാംതന്നെ ഇപ്പോള്‍ മലിനമായികഴിഞ്ഞു. പരിസരങ്ങളിലെ കിണറുകളില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിന് രൂക്ഷമായ ഗന്ധം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.
സംസ്ഥാനത്ത് മാലിന്യ വിമുക്തമാക്കല്‍ കാംപയിന്‍ സജീവമായി സംഘടിപ്പിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ ഇത്തരതില്‍ പെരുമാറുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.