2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാടിനെ കണ്ണീരിലാഴ്ത്തി ഉണ്ണിമോയിന്‍ മാസ്റ്ററുടെ വിയോഗം

മുക്കം: ഹജ്ജ് നിര്‍വഹിക്കുന്നതിനിടെ മക്കയില്‍ മരിച്ച കാരമൂലയിലെ ഉണ്ണിമോയിന്‍ മാസ്റ്ററുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളാനും അനുശോചനം അറിയാക്കാനും സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനു പേരെത്തി.
ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍, വി. കുഞ്ഞാലി വസതി സന്ദര്‍ശിച്ചു.
നിര്യാണത്തില്‍ പൗരാവലി അനുശോചിച്ചു. രാവിലെ നടന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം കാരമൂല അങ്ങാടിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കാരശ്ശേരി പഞ്ചായത്തംഗം വി.എന്‍ ജംനാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, ഗ്രാമ പഞ്ചായത്തംഗം എം.ടി അഷ്‌റഫ്, കെ.വി ജോസഫ്, കെ.കെ ഭാസ്‌കരന്‍, യൂനുസ് പുത്തലത്ത്, സലാം കാരമൂല, ചാലൂളി അബൂബക്കര്‍, കെ. മോഹനന്‍, എന്‍. അബ്ദുല്‍ സത്താര്‍, എം.പി അസ്സയിന്‍, ഇബ്രാഹിം കുഞ്ഞി, വി.സി മജീദ്, കെ. കോയ, സി.ടി ജബ്ബാര്‍, കെ.പി രാഘവന്‍, ഹുസ്സന്‍കുട്ടി, പി. അബ്ദുറഹ്മാന്‍, കാസിം മൗലവി, പ്രേമദാസന്‍, കെ.കെ ഹംസ, യു. ആലിക്കുട്ടി സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.