2017 October 20 Friday
ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു സത്യവിശ്വാസികള്‍
വിശുദ്ധഖുര്‍ആന്‍

നാടന്‍ ചാരായവുമായി അറസ്റ്റില്‍

ആദൂര്‍: പത്തു ലിറ്റര്‍ നാടന്‍ ചാരായവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍. അഡൂര്‍ ബാളങ്കായയിലെ ബി അപ്പകുഞ്ഞി(42)യാണു ബന്തഡുക്ക എക്‌സൈസ് റെയ്ഞ്ച് അധികൃതരുടെ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ ഇ.കെ സെബാസ്റ്റ്യനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടു മുറ്റത്ത് മണ്ണില്‍ പൂഴ്ത്തിവച്ച കന്നാസില്‍ നിറച്ച ചാരായം കണ്ടെത്തുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.കെ രവീന്ദ്രന്‍, പി ഗോപിനാഥന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.