2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

നഷ്ടപ്പെട്ടത് 7122 കുട്ടികളുടെ പാഠപുസ്തകങ്ങള്‍

കോട്ടയം : ജില്ലയില്‍ പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത് 7122 വിദ്യാര്‍ഥികള്‍ക്ക്.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ വോള്യം ഒന്ന് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. വൈക്കം എ.ഇ.ഒ ഓഫിസിനു കീഴിലുള്ള സ്‌കൂളുകളിലാണ് ഏറ്റവും അധികം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 4009 കുട്ടികള്‍ക്ക്. കോട്ടയം വെസ്റ്റ് എ.ഇ.ഒ ഓഫിസില്‍ നിന്നും 1183, ചങ്ങനാശ്ശേരി 793, കുറവിലങ്ങാട് 714, കോട്ടയം ഈസ്റ്റ് 234, കാഞ്ഞിരപ്പള്ളി 108, ഈരാറ്റുപേട്ട 48, ഏറ്റുമാനൂര്‍ 20, പാലാ 13 എന്നിങ്ങനെയാണ് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിലെ പാമ്പാടി, കറുകച്ചാല്‍ എ.ഇ. ഒ ഓഫിസുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ആറു കുട്ടികള്‍ക്ക് പുസ്തകം നഷ്ടപ്പെട്ടത് എ.ഇ.ഒ ഓഫിസുകളിലെ അധിക സ്റ്റോക്കില്‍ നിന്നും വിതരണം ചെയ്തു. രാമപുരം, കൊഴുവനാല്‍ എ.ഇ.ഒ ഓഫീസുകള്‍ക്ക് കീഴില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.