2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യൂണല്‍ വേണം: യൂത്ത് ലീഗ് ഹരജി നല്‍കി

കൊച്ചി: പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഹരജി നല്‍കിയത്. പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ തുകയായ പതിനായിരം രൂപ അര്‍ഹരായവരെ കണ്ടെത്തി നല്‍കുന്നതിന് പോലും റവന്യൂ, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. നാശ നഷ്ടങ്ങളുടെ ശരിയായ വിവര ശേഖരണത്തിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു. നഷ്ടപരിഹാരത്തുക അര്‍ഹരിലേക്ക് എത്തുന്നതിന് പ്ലാച്ചിമട മാതൃകയില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വരുന്ന പണം വകമാറ്റി ചെലവഴിക്കുന്നത് തടയണമെന്നും അനര്‍ഹര്‍ നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നതിന് കൂട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുകയാണെങ്കില്‍ സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയെ നഷ്ടപരിഹാര വിതരണം ഏല്‍പിക്കണമെന്നും ഹരജിയിലുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.