2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നവാസ് ശരീഫിന്റെ ഭാര്യ അന്തരിച്ചു

നവാസ് ശരീഫിനും  മകള്‍ക്കും മരുമകനും പരോള്‍

ഇസ്‌ലാമാബാദ്: തടവില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദ ചികിത്സയെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവും കുല്‍സുമിനുണ്ടായിരുന്നു.

കഴിഞ്ഞ ജൂണിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റില്‍ കുല്‍സുമിന് തൊണ്ടയില്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചിരുന്നു. നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫ് കുല്‍സൂമിന്റെ മരണം സ്ഥിരീകരിച്ചു. 1971ല്‍ ആണ് നവാസ് ശരീഫും കുല്‍സുമും വിവാഹിതരായത്. ഇവര്‍ക്ക് നാലു മക്കളുണ്ട്. പി.എം.എല്‍-എന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റായിരുന്നു കുല്‍സും. സംസ്‌കാരച്ചടങ്ങുകള്‍ക്കായി മൃതശരീരം പാകിസ്താനിലേക്ക് കൊണ്ടുപോകും.
കുല്‍സുമിന്റെ മരണത്തെ തടര്‍ന്ന് തടവില്‍ കഴിയുന്ന നവാസ് ശരീഫിനും മകള്‍ക്കും മരുമകനും പരോള്‍ ലഭിച്ചു. സംസ്‌കാരച്ചടങ്ങുള്‍ക്ക് പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. റാവല്‍ പിണ്ടിയിലെ അഡിയാല ജയിലിലാണ് മൂന്ന് പേരും കഴിയുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.