2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

നവജാത ശിശുവിനെ മാതാവ് കഴുത്തറത്ത് കൊന്നു

ബാലുശ്ശേരി: നവജാത ശിശുവിനെ മാതാവ് കഴുത്തറത്ത് കൊന്നു. ബാലുശ്ശേരിക്കടുത്ത് നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴിയില്‍ റിന്‍ഷ (22) യാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊന്നത്.
റിന്‍ഷയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രസവം നടന്നയുടന്‍ മാതാവിന്റെയും കുഞ്ഞിന്റെയും നിലവിളികേട്ട നാട്ടുകാരാണ് സംഭവം ബാലുശ്ശേരി പൊലിസില്‍ അറിയിച്ചത്. പൊലിസ് എത്തുമ്പോള്‍ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു.
റിന്‍ഷയെ കൂടാതെ മാതാവ് റീന, സഹോദരന്‍ റിനീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പ്രസവശേഷം അവശനിലയിലായ റിന്‍ഷയെ ബാലുശ്ശേരി സി.ഐ കെ. സുഷീര്‍, എസ്.ഐ കെ. സുമിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
റിന്‍ഷയുടെ വിവാഹം ഉള്ളിയേരി സ്വദേശിയുമായി നാലുവര്‍ഷം മുന്‍പ് നടന്നിരുന്നെങ്കിലും ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.
കുഞ്ഞിനെ ഗര്‍ഭം ധരിച്ചവിവരം ഇവര്‍ മറച്ചുവച്ചതായും ഭര്‍ത്താവ് ഇങ്ങോട്ട് വരാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.