2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊല്‍ക്കത്ത: നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശം ശുചീകരിക്കുമ്പോഴായിരുന്നു ഇതെന്ന് പൊലിസ് പറഞ്ഞു.
പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹരിദേബ് പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രാജാറാം മോഹന്റോയ് സരണിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഇവിടെ കൊണ്ടിട്ടതാരാണെന്ന് വ്യക്തതയില്ലെന്ന് പൊലിസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലിസ് കമ്മിഷനര്‍ രാജിവ് കുമാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.