2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

നവജാത ശിശുക്കളിലും ഉയര്‍ന്ന അളവിലുള്ള നൈസര്‍ഗികത കാണപ്പെടുമെന്ന് പഠനം

വാഷിങ്ടണ്‍ ഡി.സി: നൈസര്‍ഗികത ഉത്പാദിപ്പിക്കപ്പെടുന്നത് നവജാത ശിശുക്കള്‍ക്ക് വളരെ നല്ലതണെന്ന് പഠനം. പ്രസവിച്ച ഉടന്‍ തന്നെ നവജാത ശിശുക്കളില്‍ ഇതിന്റെ ഘടകങ്ങള്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുണ്ട്.

ഇത് മികച്ച ആരോഗ്യകരമായ വളര്‍ച്ചക്ക് സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു. കുട്ടികള്‍ തന്നിഷ്ടപ്രകാരം ചെയ്യുന്നതും പ്രകൃത്യ ഉള്ള സ്വഭാവങ്ങളുമാണ് നൈസര്‍ഗ്ഗികത എന്നറിയപ്പെടുന്നത്.

ഇത് വളരെ ചെറുപ്പം തൊട്ട് തന്നെ കുട്ടികളില്‍ കാണപ്പെടുന്നു. തലച്ചോറിന്റെ വളര്‍ച്ചക്കും അടിക്കടിയുള്ള മനുഷ്യന്റെ സ്വഭാവ വളര്‍ച്ചക്കും ഇവ വലിയ സ്വാധീനം ചെലുത്തുന്നു.

ലണ്ടനിലെ സര്‍വകലാശാല കോളജിലെ ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. നവജാത ശിശുക്കളില്‍ ഇത്തരം സ്വഭാവ പെരുമാറ്റം കണ്ടില്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കുമെന്നും പഠനത്തിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.