2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നവകേരള സന്ദേശവുമായി കശ്മീരിലേക്ക് ബുള്ളറ്റ് യാത്ര

 

തിരൂര്‍: നവകേരള സന്ദേശവുമായി തിരൂരില്‍നിന്ന് കശ്മീരിലേക്ക് ബുള്ളറ്റ് യാത്ര. തിരൂര്‍ ജെ.സി.ഐയുടെ ആറംഗ സംഘമാണ് സിനിമാ സംവിധായകന്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 12 സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം സന്ദേശമെത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കവലകളില്‍ പ്രദര്‍ശിപ്പിക്കും. മുഹമ്മദ് റാഫിയോടൊപ്പം പി.രജനി, കെ.സനൂജ്, എം.പി സ്വരാജ്, പി.വി സാജിദ്, കെ.മുഹമ്മദ് റഹീസ് എന്നിവരാണ് സംഘത്തിലുള്ളത്.
മൂന്ന് ബുള്ളറ്റുകളിലായി പുറപ്പെട്ട ടീമംഗങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ ജെ.സി.ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ യാത്ര തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സാഹിത്യകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയായി. വി.വി സത്യാനന്ദന്‍ അധ്യക്ഷനായി. ജംഷാദ് കൈനിക്കര, ഷെമീര്‍ കളത്തിങ്ങല്‍, സാജിദ് പൂക്കയില്‍, എം.കെ.അബ്ദുല്‍ റഷീദ്, റിഫാ ഷെലീസ്, മുഹമ്മദ് അസ്‌ലം,റിയാസ് തിരൂര്‍, എം.സഹീര്‍, ദിലീപ് ഗ്രീന്‍ സിറ്റി, മമ്മുട്ടി തിരൂര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.