2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നവകേരളത്തിനായി കൈകോര്‍ത്ത് നാട്

കണ്ണൂര്‍: നവകേരളത്തിനായി മനസറിഞ്ഞ് സംഭാവന നല്‍കാന്‍ നാടൊന്നാകെ അണിചേര്‍ന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ധനസമാഹരണ പരിപാടി ജനകീയ കൂട്ടായ്മയുടെ മറ്റൊരു ഉദാഹരണമായി.
കുട്ടികളുടെ സമ്പാദ്യ കുടുക്ക മുതല്‍ വാര്‍ധക്യകാല പെന്‍ഷന്‍ വരെയും ജീവനക്കാരുടെ ശമ്പളം മുതല്‍ പ്രവാസി വ്യവസായികളുടെ സംഭാവന വരെയും സമൂഹത്തിന്റെ സമസ്ത തലങ്ങളിലുമുള്ളവര്‍ ഒരേ വികാരത്തോടെ സംഭാവന മന്ത്രിമാരെ ഏല്‍പ്പിച്ചു. ജില്ലയില്‍ മന്ത്രിമാരായ ഇ.പി ജയരാജന്റെയും കെ.കെ ശൈലജയുടെയും നേതൃത്വത്തില്‍ എട്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ ധനസമാഹരണം നടന്നത്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമായി 4,45,54,212 രൂപയും 88 സെന്റ് ഭൂമിയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചത്.
കണ്ണപുരം ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണത്തില്‍ (കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകള്‍) 1,10,32,716 രൂപയും, മാടായി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ (കടന്നപ്പള്ളി, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍) 81,78,151 രൂപയും പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ (പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, രാമന്തളി പഞ്ചായത്തുകള്‍) 60,92,226 രൂപയും പെരിങ്ങോം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ (കാങ്കോല്‍-ആലപ്പടമ്പ, പെരിങ്ങോം, എരമം, ചെറുപുഴ പഞ്ചായത്തുകള്‍) 20,88,552 രൂപയും 50 സെന്റ് സ്ഥലവും ലഭിച്ചു.
മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ (പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകള്‍) 27,33,373 രൂപ, ചക്കരക്കല്‍ ഗോകുലം കല്ല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്ത്) 60,71,090 രൂപ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ (പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കോളയാട്, മുഴക്കുന്ന് പഞ്ചായത്ത്) 40,11,354 രൂപ, 24 സെന്റ് സ്ഥലം, ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ (ഇരിട്ടി നഗരസഭ, പടിയൂര്‍, ഉളിക്കല്‍, പായം, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകള്‍) 43,46,750 രൂപ, 14 സെന്റ് സ്ഥലം എന്നിങ്ങനെയും ലഭിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയവും തദ്ദേശ സ്ഥാപനങ്ങളിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മത പത്രവും ചടങ്ങുകളില്‍ മന്ത്രിമാര്‍ക്ക് കൈമാറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.