2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

നഴ്‌സിങ് അസിസ്റ്റന്റിന് രോഗിയുടെ മര്‍ദനം താലൂക്കാശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചു

കൊട്ടാരക്കര: വാഹനാപകടത്തില്‍ പരുക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയയാളെ പരിചരിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ മര്‍ദനം.
ഇതിനെതിരേ ജീവനക്കാര്‍ യോഗം ചേര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. പൊലിക്കോട് തടത്തി വിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍ (42)നെ പരുക്കേറ്റ നിലയില്‍ നാട്ടുകാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കു ശേഷം നഴ്‌സിങ് അസിസ്റ്റന്റ് പ്രകാശന്‍ ഇയാളെ പരിചരിക്കുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണമുണ്ടായത്.
യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നെന്ന് പ്രകാശനും മറ്റു ജീവനക്കാരും പറയുന്നു.
തലക്ക് സാരമായി പരുക്കേറ്റ പ്രകാശന്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. ആക്രമണം നടത്തിയ മധുസൂദനനെ പൊലിസ് പിടികൂടി. ജീവനക്കാരനെ അകാരണമായി മര്‍ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. മെറീന പോള്‍, സെക്രട്ടറി മനോജ്, ജോയിന്റ് സെക്രട്ടറി ദിന പ്രകാശ് സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.