2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നല്ല പ്രവര്‍ത്തിക്ക് തക്ക പ്രതിഫലം; മക്കയില്‍ റോഡിലൂടെ കുത്തിയൊലിച്ച വെള്ളം തിരിച്ചുവിട്ട തൊഴിലാളിക്ക് ആദരം

ജിദ്ദ: ശക്തമായ മഴക്കിടെ റോഡിലൂടെ കുത്തിയൊലിച്ച വെള്ളം തിരിച്ചുവിടുന്നതിന് വിശ്രമരഹിതമായി ജോലി ചെയ്ത ശുചീകരണ തൊഴിലാളിക്ക് നഗരസഭയുടെ ആദരം.

തൊഴിലാളിയെ ആദരിക്കുന്നതിന് മക്ക മേയറാണ് നിര്‍ദേശിച്ചത്. ബുധനാഴ്ച രാത്രി മക്കയില്‍ പെയ്ത മഴക്കിടെയാണ് റോഡിലൂടെ കുത്തിയൊലിച്ച വെള്ളം
ഡ്രൈനേജിലൂടെ തിരിച്ചുവിടുന്നതിന് ശുചീകരണ തൊഴിലാളി തീവ്രശ്രമം നടത്തിയത്.

ഡ്രൈനേജിന്റെ അടപ്പുകള്‍ക്ക് മുകളില്‍ അടിഞ്ഞ് കൂടിയ ചപ്പുചവറുകള്‍ നീക്കം ചെയ്ത് വെള്ളം ഡ്രൈനേജിലൂടെ തിരിച്ചുവിടുകയാണ് തൊഴിലാളി ചെയ്തത്.

മഴയും റോഡിലൂടെ കടന്നുപോയ വാഹനങ്ങളും വകവെക്കാതെയാണ് തൊഴിലാളി റോഡില്‍ നിന്ന് വെള്ളം തിരിച്ചുവിട്ടത്.

ഇതിന്റെ ദൃശ്യങ്ങള്‍ സഊദി പൗരന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം കണ്ടവരെല്ലാവരും ശുചീകരണ തൊഴിലാളിയുടെ അര്‍പ്പണ ബോധത്തെ പ്രശംസിക്കുകയും തൊഴിലാളിയെ ആദരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തൊഴിലാളിയെ ആദരിക്കാന്‍ മേയര്‍ നിര്‍ദേശിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.