2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ലഖ്‌നൗ: രാജ്യസഭാ ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നിലവില്‍ രാജ്യസഭാ അംഗമായ നരേഷ് അഗര്‍വാളിന് പകരമായി ജയാ ബച്ചനെ സ്ഥാനാര്‍ഥിയായി നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. രാജിപ്രഖ്യാപിച്ച് കൊണ്ട് ജയാ ബച്ചനെതിരേ അദ്ദേഹം വിവാദ പരാമര്‍ശം നടത്തി. തനിക്ക് മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ച് സിനിമയില്‍ ഡാന്‍സ് കളിക്കുന്നവര്‍ക്കാണ് എസ്.പി മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നതെന്നും ബി.ജെ.പിയില്‍ ചേരുന്ന മകന്‍ അവര്‍ക്കായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.