2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നരേന്ദ്ര മോദിയെ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്താന്‍

ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് പാക്കിസ്താന്‍. സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി 21നാണ് മോദി അമേരിക്കയിലേക്ക് തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്കിസ്താന്‍ വ്യോമപാത നിരാകരിച്ചിരുന്നു. ബലാക്കോട്ടിലെ ജയ്‌ഷെ ക്യാംപുകളില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്കുള്ള വ്യോമപതാ പാക്കിസ്താന്‍ ആദ്യമായി അടച്ചത്. എന്നാല്‍ ജൂലൈയില്‍ അത് വീണ്ടും തുറന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.