2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നമ്പര്‍ പ്ലേറ്റുകളില്‍ കോമാളിത്തരം വേണ്ട; പിടിവീഴും

പട്ടാമ്പി്:വാഹനങ്ങളില്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. നമ്പര്‍ പ്ലേറ്റുകളുടെ മറവിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെകൂടി ഭാഗമായാണ് പരിശോധനയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി. ശിവകുമാര്‍ അറിയിച്ചു.
വരുംദിവസങ്ങളില്‍ നമ്പര്‍പ്ലേറ്റുകളില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന പരിശോധനയുണ്ടാകും. നിയമാനുസൃത നമ്പര്‍പ്ലേറ്റില്‍ നമ്പറല്ലാതെ മറ്റ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക, നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്നരീതിയില്‍ ചരക്കുവാഹനങ്ങളുടെ പിറകില്‍ ആര്‍.യു.പി.ഡി. ബാറുകള്‍ ഘടിപ്പിക്കുക, നിയമാനുസൃത അളവിലല്ലാതെ നമ്പര്‍പ്ലേറ്റുകള്‍ എഴുതുക, വ്യക്തമല്ലാത്ത രീതിയില്‍ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുക എന്നിവക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.