
കോഴിക്കോട്: ദുരന്തഭൂമിയില്‍ ദുരിതത്തിലായവര്‍ക്ക് വെളിച്ചമേകാന്‍ സോളാര്‍ എമര്‍ജന്‍സിയുമായി യുവാവ്. ഗാര്‍ഹിക ഉപയോഗത്തിന് എല്‍.ഇ.ഡി ബള്‍ബ് നിര്‍മിച്ച കോഴിക്കോട്ടുകാരന് എന്ന ബഹുമതി നേടിയ പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്തെ ജോണ്‍സനാണ് 50 എമര്‍ജന്‍സി വിളക്കുകള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയത്.
ജന്മനാ പോളിയോ ബാധിതനായ ജോണ്സണ് പ്രളയബാധിതര്‍ക്ക് വെളിച്ചമെത്തിക്കുന്നതിനു സത്വ എന്വയണ്മെന്റല് ഓര്ഗനൈസേഷന് സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ എം.ടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്റസ്ട്രി സോളാര്‍ വിളക്കുകള്‍ തയാറാക്കിയത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ജോണ്‍സണില്‍നിന്ന് സോളാര്‍ വിളക്കുകള്‍ ഏറ്റുവാങ്ങി.
ഭാര്യ ഉഷയ്ക്കും മകന് ജെഷൂണിനും ഒപ്പമെത്തിയാണ് ജോണ്സണ് വിളക്കുകള്‍ കൈമാറിയത്. അതിജീവനത്തിന്റെ ഏറ്റവും വലിയ മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ജോണ്സണ് ദുരിതമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഒന്നിച്ചുനില്‍ക്കണമെന്നും രക്ഷാപ്രവര്‍ത്തകരായും സഹായസന്നദ്ധരായും പ്രയത്നിച്ച മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായും അറിയിച്ചു.