2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

നന്മയിലേക്കുള്ള പലായനമാണു ഹിജ്‌റ ഓര്‍മപ്പെടുത്തുന്നത്: മുനവ്വറലി തങ്ങള്‍

തുവ്വക്കുന്ന്: പൈശാചികതയും കുടിലതയും വെടിഞ്ഞു നന്മയിലേക്കുള്ള പലായനമാണ് മുഹറം നമ്മെ ഓര്‍മപ്പെടുത്തുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
വര്‍ധിച്ചുവരുന്ന തീവ്രതയും അക്രമണവാസനയും ഉപേക്ഷിച്ച് സുകൃതവഴി തിരഞ്ഞെടുക്കുമ്പോഴാണു യഥാര്‍ത്ഥ ഹിജ്‌റ സംഭവിക്കുന്നത്. നല്ലതു തിരഞ്ഞെടുക്കാനും നല്ലതീരുമാനങ്ങള്‍ കൈക്കൊള്ളാനും പുതുവര്‍ഷം പ്രചോദനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുവ്വക്കുന്ന് യമാനിയ്യ കാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട ഹിജ്‌റ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ യമാനി അധ്യക്ഷനായി. അബ്ദുല്‍ ഗഫാര്‍ ഹുദവി, അനസ് വാഫി, സ്വാദിഖ് റഹ്മാനി, അസീസ് യമാനി, ജംശീര്‍ ഹുദവി, അബ്ബാസ് ഹാജി മത്തത്ത്, വി യുസുഫ് ഹാജി സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.