2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നന്ദി പറഞ്ഞ് കലക്ടര്‍ വാസുകി

തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും സമാധാനപരവും സുഗമവുമായി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി ജില്ലാ കലക്ടര്‍ ഡോ.കെ. വാസുകി അറിയിച്ചു.  തെരഞ്ഞെടുപ്പ് ജോലികള്‍ കൃത്യമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെയും കലക്ടര്‍ പ്രശംസിച്ചു. മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക് നിയോഗിച്ച പൊതുനിരീക്ഷകരായ ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരും വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.