2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തോട് അനാദരവ്; നഴ്‌സുമാരെ പുറത്താക്കി

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി.
നല്‍ഗോണ്ടയിലെ കമിനേി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരാണ് മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ജോലിയില്‍നിന്ന് നീക്കിയത്.
മൃതദേഹത്തിനൊപ്പം ചിരിച്ചു കൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പുറത്തുവന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവര്‍ സെല്‍ഫി എടുത്തത്. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വിസില്‍നിന്നു നീക്കിയതായും അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് നല്‍ഗോണ്ട ജില്ലയില്‍ വച്ച് നന്ദമൂരി ഹരികൃഷ്ണ അപകടത്തില്‍ മരിച്ചത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.