2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

 

ഹൈദരാബാദ്: നടനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്തുവച്ചായിരുന്നു അപകടം.
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍.ടി രാമറാവുവിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മരുമകനുമാണ്. ഇദ്ദേഹം ഓടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. 2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് നടന്ന റോഡപകടത്തില്‍ ഹരികൃഷ്ണയുടെ മകനും മരിച്ചിരുന്നു. ലക്ഷ്മി ഹരികൃഷ്ണയാണ് ഭാര്യ. മക്കള്‍: കല്യാണ്‍ റാം, നന്ദകുമാരി താരക, രാമ റാവു, സുഭാഷിണി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.