2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും നടുവേദനയ്ക്ക് കാരണമാകാം

നട്ടെല്ലിനും അതിനോട് ചേര്‍ന്നുള്ള മാംസപേശികള്‍ക്കും ഉണ്ടാകുന്ന വേദനയാണ് നടുവേദന. പ്രായ ഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ്. നടുവേദനയ്ക്ക് പലകാരണങ്ങളുണ്ടാകാം. നട്ടെല്ലിന്റെ പ്രശ്‌നംകൊണ്ട് മാത്രമല്ല നടുവേദനയുണ്ടാകുന്നത്. മിക്ക രോഗികളിലും ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും കാരണമാണ്. വലിയ ചികിത്സകൂടാതെ മിക്ക നടുവേദനകളും സുഖപ്പെടുത്താം.
കുറച്ച്് വിശ്രമവും യാത്രകള്‍ ഒഴിവാക്കുകയും ചെയ്താല്‍ പല നടുവേദനകളും താനേ മാറിക്കൊള്ളും. ആവി പിടിക്കുക, ഓയില്‍മെന്റുകള്‍ പുരട്ടുക, വേദനസംഹാരി ഗുളികകള്‍ കഴിക്കുക തുടങ്ങിയവ ആശ്വാസം നല്‍കും. മൂന്നാഴ്ചയോ അതില്‍ കൂടുതലോ വിട്ടുമാറാതെ നില്‍ക്കുന്ന നടുവേദനയ്ക്ക് വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.