2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

നടപടി ശക്തമാക്കണമെന്ന് കേന്ദ്ര നിരീക്ഷകന്‍

കോട്ടയം: ഉടമയുടെ അനുമതിപത്രമില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ലോക്‌സഭാ മണ്ഡലം കേന്ദ്ര പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍ നിര്‍ദേശിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബുവുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തില്‍ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികള്‍ക്കും അനുമതിപത്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടത്തിയിട്ടുള്ള തയാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റിയുടെ നിരീക്ഷണ സെല്‍, തെരഞ്ഞെടുപ്പ് കോള്‍ സെന്റര്‍, സി വിജില്‍ കണ്‍ട്രോള്‍ ഡസ്‌കുകള്‍, എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് നോഡല്‍ ഓഫിസറുടെ കാര്യാലയം, വീഡിയോ വ്യൂവിങ് സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരീക്ഷകന്‍ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പിന്റെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ പൊലിസ് ഒബ്‌സര്‍വര്‍ മാന്‍സിങ്, ജില്ലാ പൊലിസ് മേധാവി ഹരി ശങ്കര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എം.വി സുരേഷ്‌കുമാര്‍ സന്നിഹിതരായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News