2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നടപടികളില്‍ അതൃപ്തി, ബാഴ്‌സക്കായി ഇനി കളിക്കില്ലെന്ന് ആര്‍തര്‍

 

റോം: ബാഴ്‌സലോണയുടെ ട്രാന്‍സ്ഫര്‍ നടപടികളില്‍ ആര്‍തറിന് അതൃപ്തി. ഇതേ തുടര്‍ന്ന് താരം ക്ലബിനെതിരേ പരസ്യമായി രംഗത്തെത്തി. ഈ സീസണ്‍ വരെ താരത്തിന് ക്ലബില്‍ കളിക്കാമെന്നിരിക്കെ ഇനി ബാഴ്‌സയില്‍ കളിക്കില്ലെന്നാണ് ആര്‍തറിന്റെ നിലപാട്.
യുവന്റസിലേക്ക് മാറുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ നടപടികള്‍ താരം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. മെഡിക്കലിന് വേണ്ടി താരം കഴിഞ്ഞ ദിവസമാണ് യുവന്റസ് ആസ്ഥാനത്തെത്തിയത്. ബാഴ്‌സലോണ ക്ലബിന് തന്നില്‍ വിശ്വാസമില്ല എന്നാണ് കരുതുന്നത് എന്നും അതുകൊ@ണ്ട് ഇനി അവര്‍ക്കായി കളിക്കേണ്ട@തില്ല എന്നുമാണ് ആര്‍തറിന്റെ തീരുമാനം. ഈ വിഷയം ആര്‍തര്‍ യുവന്റസിനോടും സംസാരിച്ചിട്ടു@ണ്ട്. ആര്‍തര്‍ ഈ തീരുമാനത്തില്‍ നിന്ന് മാറിയിട്ടില്ലെങ്കില്‍ ബാഴ്‌സലോണക്ക് ചാംപ്യന്‍സ് ലീഗില്‍ ആര്‍തറിന്റെ സേവനം നഷ്ടമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.