2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നടന്‍ രജനികാന്തിനു ഷൂട്ടിങ്ങിനിടയില്‍ പരുക്ക്

കോയമ്പത്തൂര്‍: സുപ്രസിദ്ധ തമിഴ് സിനിമാതാരം രജനികാന്തിനു ഷൂട്ടിങ്ങിനിടയില്‍ സാരമായ പരുക്ക്. വലതുകാലിനു സാരമായ പരുക്കേറ്റ 65കാരനായ രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗം ചിത്രീകരണവേളയിലാണു സംഭവം. ശനിയാഴ്ച രാത്രി കേളമ്പാക്കത്തിലെ ഈസ്റ്റ് കോസ്റ്റ് കോളനിയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അപകടം. വലതു കാലിന്റെ എല്ലിനു മുറിവുണ്ടായതായി പറയുന്നു. രജനികാന്തിന്റെ ആശുപത്രി പ്രവേശത്തോടുകൂടി തമിഴ്‌നാട്ടിലെ മൂന്ന് പ്രമുഖരാണ് ആശുപത്രിയിലുള്ളത്. മുഖ്യമന്ത്രി ജയലളിതയും, മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമാണ് ആശുപത്രിയിലുള്ള മറ്റ് പ്രമുഖര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.