2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നടന്നാല്‍ മാറാത്ത അസുഖങ്ങളില്ല

മനുഷ്യന്റെ ശാരീരികവും മാനസികവുമായ നിലനില്‍പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും ഉണ്ടാകൂ.

 

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായമത്തിലേര്‍പ്പെട്ടാലെ ശരീരത്തിന് മതിയായ ഉന്‍മേഷം ലഭിക്കുകയുള്ളു. ഒന്നു നടന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളു എല്ലാം. നടത്തം ഗുണംചെയ്യുന്നത് ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കുമാണ്.

 

എത്ര ചെറിയ ദൂരത്തേക്കാണെങ്കില്‍ വാഹനങ്ങളെ ആശ്രയിച്ച് മാത്രം പരിചയമുള്ളവരാണ് നമ്മള്‍. ദിവസത്തില്‍ കുറച്ചുസമയംപോലും നടക്കാന്‍ നാം തയാറാകാറില്ല. ഇതിനാല്‍ നിരവധി രോഗങ്ങളാണ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്.

 

നടത്തം നല്ല ഒരു വ്യായാമ മുറയാണ്. ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമ മുറയാണ് നടത്തം. പ്രമേഹം, ഹൃദ്രോഗം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ക്ക് നടത്തം നല്ലതാണ്.

 

സൂരോദയത്തിനു മുമ്പേ എഴുന്നേറ്റ് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ നടക്കണം. രണ്ടു കൈയും വീശിയായിരിക്കണം നടക്കേണ്ടത്.

 

മറ്റു രോഗങ്ങള്‍ എന്തെങ്കിലും അലട്ടുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ജോലി ചെയ്യാത്തത് കാരണമാണ് പലര്‍ക്കും രാവിലെ എഴുന്നേറ്റ് നടക്കേണ്ടിവരുന്നത്. ദിവസവും നടക്കുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാനാകും. അമിത വണ്ണമുള്ളവര്‍ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊഴുപ്പ്, കാല്‍മുട്ട് വീക്കം, നടുവേദന എന്നിവയില്‍ മോചനം നേടാന്‍ ഇതു സഹായിക്കും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.