2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

നജീബിന്റെ തിരോധാനം: ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് ഇന്നു വിദ്യാര്‍ഥികളുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കാത്തതിനെതിരേ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു.

അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് ഇന്നു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കാന്‍ പൊലിസിനായില്ലെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

നജീബിനെ ആക്രമിച്ചവരില്‍ ജെഎന്‍യുവില്‍ ഇല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നെന്നും ഇതാരാണെന്നു കണ്ടെത്താന്‍ പൊലിസിനായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

നജീബിനെ കണ്ടെത്താന്‍ സര്‍വകലാശാലയിലും പരിസരത്തും തിരച്ചില്‍ നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.