2017 February 26 Sunday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ധോണിക്കെതിരേ വീണ്ടും യോഗ്‌രാജിന്റെ വിമര്‍ശനം: യുവരാജ് ടീമിലെത്തിയത് ധോണി ക്യാപ്റ്റനല്ലാത്തതിനാല്‍

എന്തോന്ന്

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണിക്കെതിരേ വീണ്ടും പൊട്ടിത്തെറിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. യുവരാജ് ടീമിലെത്തിയത് ധോണി ക്യാപ്റ്റനല്ലാത്തതിനാലാണെന്ന് യോഗ്‌രാജ് സിങ് വ്യക്തമാക്കി. രണ്ടു വര്‍ഷം മുന്‍പേ ഇക്കാര്യം താന്‍ പറഞ്ഞിരുന്നതാണ്. ധോണി ഉണ്ടെങ്കില്‍ യുവരാജ് ടീമിലുണ്ടാവില്ല. എന്നാല്‍ രാജി വച്ചപ്പോള്‍ യുവരാജ് ടീമിലെത്തുകയും ചെയ്തു. മഹാരാഷ്ട്ര ടൈംസുമായുള്ള സംഭാഷണത്തിലാണ് യോഗ്‌രാജ് ധോണിക്കെതിരേ ആഞ്ഞടിച്ചത്.
നേരത്തെ 2015 ലോകകപ്പില്‍ യുവരാജിനെ ടീമിലുള്‍പ്പെടുത്താത്തത് ധോണിയാണെന്ന് യോഗ്‌രാജ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ധോണിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് യുവരാജ് പറഞ്ഞിരുന്നു. ധോണിക്ക് കീഴില്‍ കളിക്കുന്നാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും യുവരാജ് പറഞ്ഞിരുന്നു.