2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ധീരജവാന്മാര്‍ക്ക് തെരുവ് പട്ടികളുടെ വിലപോലുമില്ലേ ?

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വിട്ടുപിരിഞ്ഞ് ദുര്‍ഘടമായ കാലാവസ്ഥയെ നേരിട്ട് ജീവിതം ഹോമിക്കുന്ന ധീരരായ 18 ജവാന്മാര്‍ വീരമൃത്യു വരിച്ചിട്ട് ദിവസങ്ങള്‍  കഴിഞ്ഞു. ഒരൊറ്റ പ്രതിഷേധറാലിയോ കൂട്ടമായ വിലാപങ്ങളോ ഉണ്ടായില്ല. ദേശീയപതാക താഴ്ത്തിക്കെട്ടിയില്ല. സ്‌കൂളുകളില്‍ സ്‌പെഷല്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിര്‍ദേശമില്ല. പൊതുവികാരം പ്രകടിപ്പിക്കാന്‍ ഹര്‍ത്താല്‍ ആഹ്വാനമില്ല. ഇരുപ്പതിനാല് മണിക്കൂര്‍ പണിമുടക്ക് ഇല്ല , മൗനജാഥകള്‍ ഉണ്ടായില്ല. അതിനൊന്നും ആര്‍ക്കും ഇവിടെ സമയവുമില്ല.
തെരുവുപട്ടികളെ കൊന്നതില്‍ കേസെടുത്ത് ശവം മാന്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു. അതാനായി ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നു, മത്സരിക്കുന്നു. ധീരജവാന്മാര്‍ക്ക് തെരുവ് പട്ടികളുടെ വിലപോലുമില്ലേ എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ തെരുവ് പട്ടികളെ ആക്ഷേഭിച്ചാല്‍ നിയമം ചങ്ങലയിലാക്കുമോ എന്ന് ആശങ്കയുണ്ട്!
 ഇവര്‍ 18 ഭാരത മക്കള്‍ മരിക്കാന്‍ നിയോഗിക്കപ്പെട്ടവരോ? കസബിന്റെയോ, സദ്ദാം ഹുസൈന്റെയോ ജീവനുള്ള വില. അറിയുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇവര്‍ ഒന്നുമല്ല.ലജ്ജ കൊണ്ട് തല താഴ്ന്നു പോകുന്നു.ഭാരതത്തിന്റെ വീരപുത്രന്മാര്‍ക്ക് ആദരാഞ്ജലികള്‍!! ജയ് ഹിന്ദ് , ജയ് ജവാന്‍!

ഇന്ദുകൃഷ്ണ
പന്തീരാങ്കാവ്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.