
തലശ്ശേരി: ധര്‍മടം മീത്തലെപീടിക, മൊയ്തുപാലം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം.
മീത്തലെ പീടികയിലെ സോപാനം സ്റ്റേഷനറി, ഹൈടെക് സ്റ്റുഡിയോ, മൊയ്തു പാലം പരിസരത്തെ തവക്കല്‍ ചിക്കന്‍ സ്റ്റാള്‍, ജാസ് ട്രേഡേഴ്സ് എന്നിവിടങ്ങളിലാണു മോഷണം നടന്നത്.
കടകളുടെ ഷട്ടര്‍ തകര്‍ത്താണു മോഷ്ടാക്കള്‍ അകത്തുകടന്നത്.
സോപാനം സ്റ്റേഷനറിയില്‍ നിന്നു 1,000 രൂപയും സമീപത്തെ ഹൈടെക് സ്റ്റുഡിയോയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തെങ്കിലും അകത്തു കടക്കാന്‍ കഴിഞ്ഞിട്ടില്ല.
തവക്കല്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നു 70 രൂപയും സമീപത്തെ ജാസ് ട്രേഡേഴ്സില്‍ നിന്നു 500 രൂപയും നഷ്ടപ്പെട്ടതായി കട ഉടമകള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മോഷണസംഘത്തിലെ രണ്ടുപേരെ പരിസരവാസി കണ്ടിരുന്നു. ഇയാളെ കണ്ടതോടെ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ധര്‍മടം എസ്.കെ കെ. ഷാജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടന്ന സ്ഥാപനങ്ങള്‍ക്കു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്.