2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ധനസഹായം വര്‍ധിപ്പിക്കണം, നാല് ലക്ഷത്തിന് വീട് വയ്ക്കാനാകില്ല: ചെന്നിത്തല

 

കുട്ടനാട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ ധനസഹായം അപര്യാപ്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നാലുലക്ഷം രൂപക്ക് കേരളത്തില്‍ എവിടെയും വീട് വയ്ക്കാനാകില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷമെങ്കിലും നല്‍കണം. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കും തുക കൂട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ക്യാംപുകളില്‍ എത്താത്ത ദുരിതബാധിതര്‍ക്കും 10,000 രൂപ അനുവദിക്കണം. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടനാട്ടില്‍ ബണ്ട് തകര്‍ന്ന് മടവീഴ്ച ഉണ്ടായ കനകാശ്ശേരി, മീനപ്പള്ളി, വലിയ കരി, നൂറുപങ്ക് പാടശേഖരങ്ങള്‍ ചെന്നിത്തല സന്ദര്‍ശിച്ചു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലാണ്. ക്യാംപുകളില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഏകോപനമുണ്ടാകണം. എ.സി റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍സണ്‍ എബ്രഹാം, എ.എ ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News