2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദ. കൊറിയയെ ലക്ഷ്യംവച്ച് ഉ. കൊറിയയുടെ സൈനികാഭ്യാസം

പോങ് യാങ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് ഉത്തര കൊറിയയുടെ സൈനികാഭ്യാസം.  ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു സൈനികാഭ്യാസമെന്ന് ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  
ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക് ഹ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നു രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരത മുതലെടുക്കാനുള്ള ശ്രമമാണു സൈനികാഭ്യാസമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ സൈബര്‍ ആക്രമണമുള്‍പ്പെടെ ഏത് അവസ്ഥയെയും പ്രതിരോധിക്കുന്നതിന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹുയാങ് ക്യോ ആന്‍ രാജ്യത്തു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര കൊറിയ ആണവായുധം പരീക്ഷിച്ചതിനു പിന്നാലെയാണു മേഖലയില്‍ രാഷ്ട്രീയ അസ്ഥിരത കടന്നുകൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.