2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ദ. കൊറിയന്‍ പ്രസിഡന്റിനെതിരായ അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍

സിയൂള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വേ ഹൈയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍. ഇതോടെ പ്രസിഡന്റിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരാഴ്ചയായി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് ലക്ഷങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു.
അധികാരത്തിലിരിക്കെ പ്രസിഡന്റ് ഗ്വേയും അവരുടെ സഹായിയും അഴിമതി നടത്തിയെന്നാണ് ആരോപണം. ഗ്വേയുടെ അടുത്ത സുഹൃത്തും അവരുടെ മുന്‍ സഹായികളായ രണ്ടു പേരുമാണ് അഴിമതിക്ക് പിന്നിലെന്ന് അന്വേഷണസംഘം സൂചന നല്‍കി. പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ശക്തിപകരുന്നതാണ് ആരോപണം. ഗ്വേയുടെ ഉറ്റ സുഹൃത്ത് ചോയ് സൂണ്‍ സില്‍ പ്രസിഡന്റിന്റെ മുന്‍ സഹായിയായിരുന്ന ആന്‍ ചോങ് ഭും എന്നിവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് പുറത്താക്കപ്പെട്ടിരുന്നു. ഇതിലൊരാള്‍ ജയിലിലാണ്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സിയൂള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മേധാവി ലീ യങ് റെയോള്‍ പറഞ്ഞു. സുഹൃത്തുക്കളെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ പ്രസിഡന്റ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.