2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദൈവത്തിന്റെ പേരു പറയുന്നവരെ ഇടത് സര്‍ക്കാര്‍ ജയിലിലടക്കുന്നു; ശബരിമല പരാമര്‍ശിക്കാതെ മോദി

തിരുവനന്തപുരം: ദൈവത്തിന്റെ പേരു പറയുന്നവരെ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ജയിലിലടയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

വിശ്വാസം സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. അതിനെല്ലാം കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോരാടുമെന്ന് മോദി പറഞ്ഞു. കേരളം ഭരിക്കുന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ ആളുകളാണ്. കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ബി.ജെ.പി ഭരണത്തില്‍ സുരക്ഷിമാണെന്നും മോദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.