2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ദൈവത്തിന്റെ നാട്ടില്‍ ഒരമ്മയും മകനും ഇങ്ങനെയും!

മലയാളനാടിന്റെ ആസ്ഥാനഭൂമിയില്‍ യഥാര്‍ഥ ദുരിതം എന്താണെന്നു തിരിച്ചറിഞ്ഞു ജീവിതം മുഴുവന്‍ സ്വന്തം മകനുവേണ്ടി ജീവിക്കുന്ന ഒരമ്മയും മകനും ഇന്നും ദുരിതക്കടലില്‍ നീന്തുന്ന കഥ വേദനയോടെയും ഞെട്ടലോടെയുമാണു വായിച്ചത്. 15 വര്‍ഷത്തിലേറെ മാനസികനില തെറ്റിയ വിനോദ് എന്ന സഹോദരന്‍ ഒരമ്മയുടെ ചിറകിലാണ് ഇപ്പോഴും കഴിഞ്ഞുകൂടുന്നത്. 18ാം വയസില്‍ വിധവയാകുകയും പിന്നീടു വന്ന മകന്റെ മാറാരോഗവും ഗോമതി എന്ന അമ്മയെ തളര്‍ത്തിയില്ല. കാലത്തിന്റെ ഒഴുക്ക് ഏത് ദിശയിലാണോ ആ ദിശയില്‍ സഞ്ചരിക്കാന്‍ ഈ അമ്മയും മകനും മറന്നില്ലായിരുന്നു. പ്രായത്തിലേറെ പ്രയാസങ്ങള്‍ സഹിച്ചിട്ടും സ്വന്തം മകനെ മറ്റാര്‍ക്കും വിട്ടുനല്‍കാതെ വീട്ടുതടങ്കലില്‍ ജയിലറപോലെയുള്ള ഒരു കൂരയില്‍ അമ്മയും മകനും വര്‍ഷങ്ങളോളമായി കഴിഞ്ഞുകൂടുന്നു. ജീവിതം തീര്‍ത്തും ദുസഹമായിട്ടും ഗോമതിയമ്മ പ്രയാണം അവസാനിപ്പിച്ചില്ല. നമ്മുടെ കേരളത്തില്‍, അധികാരികളുടെ മൂക്കിനു താഴെ ഇത്തരമൊരു ദുരിതാനുഭവം ഒരമ്മയ്ക്ക് നേരിടേണ്ടി വരുന്നുവെന്നതു ഞെട്ടിപ്പിക്കുന്നതാണ്. ഈ കുടുംബത്തെ രക്ഷിക്കാന്‍ എത്രയും പെട്ടെന്നു കാരുണ്യമതികള്‍ രംഗത്തെത്തേണ്ടതുണ്ട്. ലേഖകന്‍ ആദില്‍ ആറാട്ടുപ്പുഴയ്ക്കു ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഒരായിരം നന്ദിവാക്കുകള്‍.
മുഹമ്മദ് മുബശ്ശിര്‍ പി.പി, കാളികാവ്

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.