
വാളാഞ്ചേരി: ‘സഈദ് റമദാന് ബൂത്തിയും ഇസ്ലാമിക ചിന്തയിലെ സംഭാവനകളും’ എന്ന വിഷയത്തില്‍ കെ.കെ.എച്ച്.എം വാഫി പി.ജി അഖീദ വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ഇന്ന് തുടക്കം കുറിക്കും. പ്രൊഫ. ആദൃശ്ശേരി ഹംസക്കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മദ്രാസ് യൂനിവേഴ്സിറ്റി അറബി വിഭാഗം ചെയര്മാന് ഡോ. എ. ജാഹിര്‍ ഹുസൈന് മുഖ്യാഥിതിയാകും.പ്രൊഫ. അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി, കെ.അഷ്റഫ് (കേരള യൂനിവേഴ്സിറ്റി), ഡോ.തൗഫിഖ് റമദാന് അല്‍ ബൂത്തി (സിറിയ), ഡോ. താഹ ഖുബൈശി(ഈജിപ്ത്) സംസാരിക്കും.
തുടര്‍ന്ന് രണ്ടു സെഷനുകളിലായി നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഫൈസല്‍ വാഫി, ഡോ. അബ്ദുല്‍ ബര്‍റ് വാഫി എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖര്‍ വിഷയം അവതരിപ്പിക്കും.
വൈകിട്ട് ‘ഫെമിനിസ്റ്റുകളുടെ ഇസ്ലാം വായന’ സ്നേഹ സംഭാഷണം സൈത് മുഹമ്മദ് നിസാമി ഉദ്ഘാടനം ചെയ്യും. ഹൈദരലി വാഫി അധ്യക്ഷനാകും. ഒ.അബ്ദുല്ല, ഹമീദ് ചേന്ദമംഗല്ലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് മൗലവി, ഡോ. താജുദ്ദീന് വാഫി സംബന്ധിക്കും.