2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ കേരളം പുറത്ത്

മേഘാലയ-മിസോറം ഫൈനല്‍ നാളെ

ചാംപ്യന്‍മാരായ ബംഗാളിനും അടിതെറ്റി

 

സ്വന്തം ലേഖകന്‍

കോഴിക്കോട്: ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളവും നിലവിലെ ചാംപ്യന്‍മാരായ ബംഗാളും ഫൈനല്‍ കാണാതെ പുറത്ത്. വടക്ക് കിഴക്കന്‍ ശക്തികളായ മേഘാലയയും മിസോറമും നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന കേരളം-മേഘാലയ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനുട്ടില്‍ മേഘാലയുടെ പകരക്കാരന്‍ ബാങ്കിസണാണ് ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള കേരളത്തിന്റെ അവസാന ശ്രമവും വിഫലമായതോടെ കേരളം നിരാശരായി മടങ്ങി.
തുടക്കം മുതല്‍ മത്സരത്തില്‍ കേരളത്തിനായിരുന്നുമേല്‍ക്കൈ. എന്നാല്‍ ഫിനിഷിങിലെ പിഴവുകള്‍ ആവര്‍ത്തിച്ചത് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കി. കേരളത്തിന് വേണ്ടി പ്രതിരോധ താരം ഷാഹില്‍ നിരവധി അവസരങ്ങള്‍ക്ക് വഴി തുറന്നെങ്കിലും സഹതാരങ്ങള്‍ ഇത് പാഴാക്കി. അതേസമയം നിലവിലെ ചാംപ്യന്‍മാരായ ബംഗാളിനെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് മിസോറം പരാജയപ്പെടുത്തിയത്. മിസോറമിന് വേണ്ടി ലാംല്‍ റാം പുയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സോസംഗ്പുയ,ലത്‌ലോമ, ലാല്‍ നൂണ്‍ സംഗ എന്നിവര്‍ ഓരോ ഗോള്‍ സ്വന്തമാക്കി. ബംഗാളിന് വേണ്ടി മുഹമ്മദ് ഓഷിം അലിയും സജല്‍ബാഗുമാണ് ഗോളുകള്‍ നേടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News