2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ദേശീയ പോസ്റ്റല്‍ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ഇന്നു മുതല്‍ ആലപ്പുഴയില്‍

ആലപ്പുഴ: 32 ാമത് ആള്‍ ഇന്ത്യാ പോസ്റ്റല്‍ വെയിറ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ് ആന്റ് ബെസ്റ്റ് ഫിസിക് ചാംപ്യന്‍ഷിപ്പ് ഇന്നു മുതല്‍ 29 വരെ ആലപ്പുഴയില്‍ നടക്കും. ചാംപ്യന്‍ഷിപ്പിന് തുടക്കം കുറിച്ച് രാവിലെ 7.30 ന് മാര്‍ച്ച് പാസ്റ്റ് നടക്കും.

തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി എ അക്ബര്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 12 പോസ്റ്റല്‍ സര്‍ക്കിളുകളില്‍ നിന്നുള്ള 130 തില്‍ അധികം കായിക താരങ്ങളാണ് മൂന്നു വിഭാഗങ്ങളിലായി എട്ടിനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസം വെയിറ്റ് ലിഫ്റ്റിങ് മത്സരങ്ങള്‍ നടക്കും.

56, 62, 69, 77, 85, 94, 105 കിലോ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നാളെ പവര്‍ ലിഫ്റ്റിങ് മത്സരങ്ങളും 29ന് ബെസ്റ്റ് ഫിസിക് മത്സരങ്ങളും അരങ്ങേറും. ദേശീയ അന്തര്‍ദേശീയ റഫറിമാരടങ്ങുന്ന പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് പി.ജെ ജോസഫാണ് ചാംപ്യന്‍ഷിപ്പ് ഡയറക്ടര്‍.

 കേരള സെന്‍ട്രല്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുമതി രവി ചന്ദ്രന്‍,  ഡെപ്യൂട്ടി പോസ്റ്റല്‍ സൂപ്രണ്ട് വിനോദ് കുമാര്‍, ആര്‍ വേണുനാഥന്‍ പിള്ള, എം മോഹന്‍ദാസ്, പി.ജെ ജോസഫ്  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.