2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ദേശീയ പാതയിലെ അറ്റകുറ്റപ്പണി; അമ്പലപ്പുഴ ജങ്ഷനിലെ കുഴിയടക്കാതെ അധികൃതര്‍

അമ്പലപ്പുഴ: ദേശീയ പാത അറ്റകുറ്റപ്പണിയില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം. ടാറിംഗ് നടത്തുന്ന ഭാഗങ്ങളിലെ ചില കുഴികള്‍ അതേ പടി തന്നെ നിലനിര്‍ത്തുകയാണ്. എന്നാല്‍ നാട്ടുകാര്‍ ഇത്തരം കുഴികള്‍ ചൂണ്ടി കാണിച്ചിട്ടും അടയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. കരാറുകാരുടെ ഒത്തുകളിയെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ കച്ചേരി മുക്ക് ജങ്ഷനില്‍ വലിയ കുഴികള്‍ ടാര്‍ ചെയ്യാതെ ഉപേക്ഷിച്ചത് പ്രതിഷേധത്തിനിടയാക്കി. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ിന് തൊട്ടടുത്ത കുഴി ശ്രദ്ധയില്‍പെടുത്തിയിട്ടും അടയ്ക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. ഈ കുഴി തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് ഇവരുടെ ഭാഷ്യം. റോഡിനോട് ചേര്‍ന്നുള്ള ഈ കുഴിയില്‍ നിരവധി വാഹനങ്ങളാണ് വീഴുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News