2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദേശീയ പതാക വലിച്ചുകീറി; മൊബൈല്‍ ഫോണ്‍ കമ്പനിക്ക് മുന്‍പില്‍ പ്രതിഷേധം

ലഖ്‌നൗ: ദേശീയ പതാക വലിച്ചുകീറിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് നോയിഡ സെക്ടര്‍ 63ല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ ഓഫിസിന് മുന്‍പില്‍ പ്രതിഷേധം. കമ്പനിയിലെ ചൈനക്കാരനായ ജീവനക്കാരനാണ് ഇന്ത്യന്‍ ദേശീയ പതാക വലിച്ചുകീറിയതെന്ന ആരോപണത്തെത്തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ദേശീയ പതാക വലിച്ചുകീറി ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചതായി കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ ആരോപിച്ചു. ഇവരുടെ പരാതിയില്‍ ചൈനക്കാരനായ പ്രൊഡക്ഷന്‍ മാനേജര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഗൗതം ബുദ്ധ്‌നഗര്‍ പൊലിസ് സൂപ്രണ്ട് ധര്‍മേന്ദ്ര സിങ് അറിയിച്ചു.
ദേശീയ പതാക വലിച്ചുകീറിയ വാര്‍ത്ത പരന്നതോടെ നൂറുകണക്കിന് ആളുകള്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചൈനീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് മൂന്ന് മണിക്കൂറോളം കമ്പനിയുടെ മുന്‍പില്‍ തുടര്‍ന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വന്‍പൊലിസ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചുവെന്നറിയിച്ചതോടെയാണ് പ്രതിഷേധത്തിന് താല്‍ക്കാലികശമനമുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.